എസ്‌ മോഡല്‍ കത്തിയുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : മാരകായുധവുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചാലാട്‌ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപത്തെ ഫര്‍ഹാന്‍ ഷെയ്‌ക്ക്‌(20) ആണ്‌ അറസ്റ്റിലായത്‌. അഹമ്മദാബാദ്‌ സ്‌പോടന പരമ്പരയിലെ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഫര്‍ഹാന്‍ പങ്കെടുത്തത്‌ കഠാരയുള്‍പ്പെടയുളള ആയുധവുമായാണെന്ന്‌ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്‌ കോടേരി പറഞ്ഞു.

പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും അവിടെത്തന്നെ തമ്പടിച്ച പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരോട്‌ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പോലീസിനോട്‌ ഒരുസംഘം പ്രവര്‍ത്തകര്‍ തട്ടിക്കയരുകയായിരുന്നു. ഇക്കൂട്ടത്തിലുണ്ടാടയിരുന്ന ഫര്‍ഹാന്‍ ഷെയ്‌ക്കിനെ പരിശോധിച്ചപ്പോഴാണ്‌ അതീവ മാരകമായ എസ്‌ കത്തി മാതൃകയിലുളള ആയുധം പോലീസ്‌ പിടിച്ചെടുത്ത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →