കൊച്ചി: തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.