ബംഗളൂരു: കഫേ കോഫി ഡേയുടെ ഉടമകളായ കോഫി ഡേബലിന്റെ വരുമാനത്തില്‍ 27.58 ശതമാനത്തിന്റെ വര്‍ധനവ്.ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 157.86 കോടി രൂപയാണ് കോഫി ഡേയുടെ വരുമാനം.ഇക്കാലയളവില്‍ സ്ഥാപനത്തിന്റെ നഷ്ടം 23.01 കോടി രൂപയായി കുറയുകയും ചെയ്തു. പ്രതിദിനം, ശരാശരി 17,401 രൂപയുടെ വില്‍പ്പനയാണ് കഫേ കോഫിഡേ ഔട്ട്ലെറ്റുകള്‍ നേടുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ശരാശരി വരുമാനം 12,987 രൂപയായിരുന്നു.
കഫേ കോഫി ഡേ വരുമാനത്തില്‍ വീണ്ടും വര്‍ധന
