തയ്യിൽ ഹോമിയോ ഡിസ്‌പെൻസറി ഔഷധ സസ്യോദ്യാനം ഉദ്ഘാടനം ചെയ്തു

കണ്ണൂർ കോർപറേഷൻ തയ്യിൽ ഹോമിയോ ഡിസ്പൻസറി ‘ഹെൽത്ത് ആൻഡ് വെൽനസ് ‘ നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ആദ്യ ഘട്ടമായി ഹോമിയോ വകുപ്പ് ഹരിത കേരളം മിഷന്റെ സഹായത്തോടെ ഡിസ്പെൻസറി വളപ്പിൽ തയ്യാറാക്കിയ ഔഷധ സസ്യോദ്യാനത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ ശബീന അധ്യക്ഷത വഹിച്ചു. ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തിയതിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെക്കുറിച്ച്  പൊതു ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കൽ, അവയുടെ സംരക്ഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്.

അടുത്ത ഘട്ടമായി ജീവിതശൈലി രോഗങ്ങളെ കുറിച്ചും മറ്റുമുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ യോഗ പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. രാജേഷ്, പി ഷമീമ, സിയാദ് തങ്ങൾ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ. വി അബ്ദുൽ സലാം, ഡോ. എം.റീന തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →