സിഐടിയു പ്രവര്‍ത്തകര്‍ വിലക്കിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ മര്‍ദ്ദനം

കണ്ണൂര്‍ : സിഐടി.യു പ്രവര്‍ത്തകര്‍ വിലക്കിയ കടയില്‍ നിന്ന്‌ സാധനം വാങ്ങിയതിന്‌ അഫ്‌സല്‍ എന്ന ആള്‍ കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിനിരയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ്‌ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവന്നു. രണ്ടുദിവസത്തിനുശേഷം സിഐടിയു പ്രവര്‍ത്തകര്‍ തന്നെ വീണ്ടു ആകആമിച്ചന്നും ബ്രാഞ്ച്‌ സെക്രട്ടറി രഞ്‌ജിത്‌ തന്റെ നേര്‍ക്ക കത്തിവീശിയെന്നും ഒരു പ്രുഖ വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അഫ്‌സല്‍ വെളിപ്പെടുത്തി. തന്നെ സിഐടിയുക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന്‌ ഒരു ചെവിയുട കേള്‍വി ഭാഗീകമായി നഷ്ടപ്പെട്ടെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സഹോദരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്നും അഫ്‌സല്‍ പറഞ്ഞു. സിഐടിയുക്കാരെ പേടിച്ച്‌ നാടുവിടേണ്ട അവസ്ഥ വന്നുവെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സിഐടിയു ചുമട്ടുതൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന്‌ മാതമംഗലത്ത്‌ ആരംഭിച്ച എസ്‌.ആര്‍ അസോസിേറ്റ്‌സ്‌ എന്ന ഹാര്‍ഡ്‌വെയര്‍ കട
പൂട്ടി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കട തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഉടമ റബീമുഹമ്മദ്‌ പറഞ്ഞു. ഇവിടെനിന്നും സാധനം വാങ്ങിച്ചതിനാണ്‌ സിഐടിയുക്കാര്‍ മര്‍ദ്ദിച്ചതെന്നാണ്‌ അഫസലിന് ആരോപണം. 70ലക്ഷം രൂപ മുടക്കി ആരംഭിച്ച സ്ഥാപനമാണ്‌ മാസങ്ങള്‍ക്കകം പൂട്ടേണ്ടി വന്നതെന്നും ഉടമ പറയുന്നു. എന്നാല്‍ തൊഴില്‍ നിഷേധത്തിനെതിരെയാണ്‌ സമരം നടത്തുന്നതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ്‌ സിഐടിയു വിന്‍രെ വിശദീകരണം. പഞ്ചായത്ത്‌ ലൈസന്‍സ്‌ ഇല്ലാത്തതിനാലാണ്‌ കട പൂട്ടിയതെന്നും ലേബര്‍ കമ്മീഷണറോട്‌ വിശദീകരണം ആവശ്യ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ പരിഹാരം കാണുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

2021 ആഗസ്‌റ്റ്‌ 2 നാണ്‌ എസ്‌.ആര്‍ അസോിയേറ്റ്‌സ്‌ എന്ന ഹാര്‍ഡെ്‌ വെയര്‍ കട റബീഅ്‌ തുടങ്ങിയത്‌ . തൃശൂര്‍ ആസ്ഥാനമായി സിമെന്‍ര്‌ വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്‍റര്‍ പ്രൈസസ്‌ ഉടമ കെ.എ സബീലുമായുളള പാര്‍ട്‌ണര്‍ഷിപ്പിലാണ്‌ കച്ചവടം തുടങ്ങിയത്‌. കയിലേക്ക ആവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ തൊഴിലാളികള്‍ക്ക്‌ ലേബര്‍കാര്‍ഡും ഹൈക്കോടതി മുഖാന്തിരം വാങ്ങി. എന്നാല്‍ സിഐടിയുക്കാര്‍ ലോഡിറക്കുന്നത്‌ തടയുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്‌തു. പോലീസ്‌ ഇടപെട്ട്‌ ഈ വിഷയത്തില്‍ കേസെടുത്തതോടെ തൊഴില്‍ നിഷേധിച്ചെന്ന ആരോപണവുമായി സിഐടിയുക്കാര്‍ കടക്കുമുമ്പില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. കടയിലെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കടയുടമ അഫ്‌സലിനെ നടുറോഡില്‍വച്ച്‌ ചുമട്ടുതൊഴിലാളികല്‍ പൊതിരെ തല്ലി. മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ്‌ സിഐടിയു നേതാക്കള്‍ പറയുന്നത്‌.ചുമട്ടുതൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്നും കട പൂട്ടുന്നത്‌ തങ്ങളുടെ പരിഗണനയിലുളള വിഷയമല്ലെന്നുമാണ്‌ സിഐടിയുവിന്റെ നിലപാട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →