കീവ്: റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച വിജയം കാണാതായതോടെയാണ് യുക്രൈന്‍ യുദ്ധ ഭീതിയിലായി. യുക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് യു.എസ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. അധിനിവേശത്തിനു ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഉക്രൈനിലെ എംബസിയില്‍നിന്ന് ജീവനക്കാരെ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബൈഡന്‍ പുടിനുമായി ഫോണില്‍ സംസാരിച്ചത്. ഉക്രൈന്‍ ആക്രമിക്കാന്‍ റഷ്യ നീക്കം നടത്തുന്നതായുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വാദങ്ങളെ പുടിന്‍ തള്ളിക്കളഞ്ഞു. ആഴ്ചകളായി യുക്രൈന്‍ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് റഷ്യന്‍ സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്.