അനുമതിയില്ലാതെ ആത്മകഥ പ്രസിദ്ദീകരിച്ച എം ശിവശങ്കറിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്‌ വകുപ്പ് അന്വെഷണം ആരംഭിച്ചു.

കൊച്ചി : മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതിന്‌ സ്വര്‍ണകടത്തുകേസിലെ പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ്‌ വകുപ്പ്അന്വെഷണം ആരംഭിച്ചു. അന്വേഷണ ഏജന്‍സികളുടെയും അഡീഷണല്‍ സോളിസ്‌റ്റര്‍ ജനറലിന്റെയും വിശ്വാസ്യതയെ ചേദ്യം ചെയ്യുന്ന രീതിയിലാണ്‌ പുസ്‌തകത്തിന്റെ ഉളളടക്കമെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം.

കേസില്‍ ഏജന്‍സിക്കുവേണ്ടി ഹാജരായ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ‘കോടതിയോട്‌ നുണപറയുന്ന സര്‍ക്കാര്‍ വക്കീല്‍’ എന്നാണ്‌ വിശേഷിപ്പിച്ചിട്ടുളളത്‌. ഇത്‌ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും, സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി വിധിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുമാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സ്വര്‍ണക്കടത്ത്‌, ഡോളര്‍ കടത്ത്‌, കളളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്‌റ്റംസ്‌ ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ എന്നിവരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പുസ്‌തകത്തില്‍ പരാമര്‍ശനങ്ങളുണ്ട് . അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇങ്ങനെയുളള പരാമര്‍ശങ്ങല്ള്‍ നടത്തുന്നത്‌ ഓള്‍ ഇന്ത്യ സര്‍വീസ്‌ റൂളിന്‍റെയും പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ്‌ കേന്ദ്രമന്ത്രാലയം അറിയിച്ചത്‌.

കേരള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള ബന്ധം വഷളാക്കാനുളള ശ്രമമാണ്‌ എം ശിവശങ്കര്‍ നടത്തുന്നതെന്നും ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ തിരിച്ചെത്തിയ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാത്ത കേസുകളെപ്പറ്റിയുളള പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ സര്‍ക്കാരിനെ അറിയിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പ്രാഥമികാന്വെഷണത്തിനുശേഷം കേന്ദ്ര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിശദീകരണം തേടും.

Share
അഭിപ്രായം എഴുതാം