വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചത്‌ നീതീകരിക്കാനാവില്ലെന്ന്‌ ഹൈക്കോടതി .

കൊച്ചി : സര്‍വകലാശാലയിലെ സോഫ്‌റ്റ് വെയര്‍ പിഴവിനെ തുടര്‍ന്നുളള അപാകതയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ബിരുദ്ദ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചത്‌ നീതീകരിക്കാനാവില്ലെന്ന്‌ ഹൈക്കോടതി. 2016-2019 വര്‍ഷത്തെ ബി.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്ത കേരള സര്‍വകലാശാല നടപടി ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റീസ്‌ രാജ വിജയരാഘവന്റെ നിരീക്ഷണം. 9 വിദ്യാര്‍ത്ഥികളാണ്‌ ഹര്‍ജിക്കാര്‍. മൂന്നാഴ്‌ചക്കകം ഇവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കോടതി ഉത്തരവായി.

എന്നാല്‍ സോഫ്‌റ്റ് വെയര്‍ തകരാറുമൂലം ഇവര്‍ അര്‍ഹമായതിലുമധികം മോഡറേഷന്‍ നല്‍കാനിയടയായെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. ടാബുലേഷന്‍ സോഫ്‌റ്റ്‌ വെയറിന്റെ പിഴവുമൂലം മോഡറേഷന്‍ നല്‍കുന്നതില്‍ ക്രമക്കേടുണ്ടായതായി ആഭ്യന്തര വിദഗ്‌ധസമിതിയുംകണ്ടെത്തിയിരുന്നു. എന്നാല്‍ മാര്‍ക്ക്‌ നേടാന്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചനാപരമായ പ്രവൃത്തി ചെയ്‌തതായി സര്‍വകലാശാലക്കുപോലും വാദമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →