ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താര ലേലത്തില്‍ കണ്ടതു വാശിയേറിയ പോരാട്ടം

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 15ാം സീസണിലെ മെഗാ താര ലേലത്തില്‍ കണ്ടതു വാശിയേറിയ പോരാട്ടം. ഒന്നാം ദിവസം മാര്‍ക്യു താരങ്ങളായ 10 താരങ്ങളും വമ്പന്‍ പ്രതിഫലത്തില്‍ വിറ്റുപോയി. വമ്പന്‍ പ്രതിഫലം നേടാന്‍ പലര്‍ക്കും സാധിച്ചെങ്കിലും 16.25 കോടി രൂപയെന്ന ക്രിസ് മോറിസിന്റെ റെക്കോഡ് തിരുത്താനായില്ല.

താരമായത് ഇഷാന്‍


15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ച ഇഷാന്‍ കിഷനാണ് ഇന്നലത്തെ താരം. മാര്‍ക്വി താരമല്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാനു വേണ്ടി സണ്‍െറെസേഴ്സ് ഹൈദരാബാദ് അരയും തലയും മുറുക്കിയതോടെയാണു പ്രതിഫലം ഉയര്‍ന്നു. വിട്ടുകൊടുക്കാന്‍ തയാറാകാതെ മുംബൈ കാശെറിഞ്ഞ് താരത്തെ സ്വന്തമാക്കി. 2016 ലെ താരലേലത്തില്‍ 35 ലക്ഷം രൂപയും 2018 ല്‍ 6.20 കോടി രൂപയുമാണ് ഇഷാനു വേണ്ടി മുടക്കിയത്.

കൊല്‍ക്കത്തയ്ക്ക് ശ്രേയസ്

മാര്‍ക്വി താരങ്ങളില്‍ ശ്രേയസ് അയ്യരാണ് മുമ്പനായത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശ്രേയസിനെ 12.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്സ് സ്വന്തമാക്കി. രണ്ടു കോടി രൂപയായിരുന്നു ഇന്ത്യന്‍ മധ്യനിര താരത്തിന്റെ അടിസ്ഥാന വില.

വിദേശികളില്‍ റബാഡ കോടിപതി

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണു കോടിപതിയായ മറ്റൊരു താരം. ഡല്‍ഹി ക്യാപിറ്റല്‍സ്‌ െകെവിട്ട ദക്ഷിണാഫ്രിക്കന്‍ പേസറെ 9.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണു സ്വന്തമാക്കിയത്.

മലയാളികളില്‍ മുമ്പന്‍ പടിക്കല്‍

മലയാളി ഓപ്പണര്‍ ദേവദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ബാം ൂര്‍ റോയല്‍ ചലഞ്ചേഴ്സിലായിരുന്നു ദേവദത്ത്.

അശ്വിനു തിളക്കം മങ്ങി

മാര്‍ക്യു താരങ്ങളില്‍ ഏറ്റവും കുറവ് പ്രതിഫലം വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനാണ്. 6.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ സ്വന്തമാക്കി. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരെ ആരും വാങ്ങിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →