കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസറ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റത്തെങ്ങില്‍ മുഹമ്മദാലി (35), പ്രതിക്ക് സഹായം ചെയ്തുകൊടുത്ത ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദ്ദീന്(36) എന്നിവരാണ അറസറ്റിലായത്. ബിജെപി പ്രവര്‍ത്തകനും ഓട്ടോഡ്രൈവറും പൂജാരിയുമായ നിജുവെന്ന അര്‍ഷിദിനെ 2022 ഫെബ്രുവരി 9ന് ബുധനാഴ്ച രാത്രി 10 മണിക്ക് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച ആക്രമിക്കുകയായിരുന്നു.
റുറല്‍ എസ്പി ഡോ.എശ്രീനിവാസ് ,വടകര ഡിവൈഎസ്പി പി.അബ്ദുള്‍ ഷെരീഫ്, എന്നിവര്‍ സ്ഥലത്തത്തി അന്വേഷണത്തിന് നേതൃത്വം നല്കി. പ്രതികളെ പിടികൂടാത്തതില്‍ ശക്തമായ പ്രതിഷേധവുായി ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പെടയുളള ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടയാണ് പ്രതികള്‍ പിടിയിലാവുന്നത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ത്തു. അക്രമസംഭവങ്ങളെ യോഗം അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് മൂന്നുമാസത്തേക്ക് പൊതുയോഗങ്ങള്‍ പ്രകടനങ്ങള്‍ എന്നിവ നടത്തേണ്ടെന്നും തീരുമാനിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ വാഗ്ദാനം ചെയ്തു.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാനത്തില്‍ ജമീല എംഎല്‍എ, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍സി.ബിജു, ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫ്, തഹസീല്‍ദാര്‍ സിപിമണി, ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, നഗരസഭ ചെയര്പേഴ്സന് കെ.പി.സുധ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എം കെ ഷീബ എസ്ആര്‍ ജയ് കിഷ് ,ടികെ ചന്ദ്രന്, കെ.പി വിനോദ് കുമാര്‍,പികെ വിശ്വനാഥന്, വി.പി ഇബ്രാഹിംകുട്ടി,എ.അസീസ്, ഇസ്മായേല്‍ തമ്മന, റിയാസ്, സി പി ശ്രീനിവാസന്, അബ്ദുല്ല ,കെ ഗീതാനന്ദന്, കെടിഎം കോയ എന്നിവര്‍ പങ്കെടുത്തു.

