സത്യം തുറന്നുപറഞ്ഞതിനുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: സത്യം തുറന്നുപറഞ്ഞതിനുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രമെന്ന് സ്വപ്നസുരേഷ്. വ്യാജപരാതിക്കേസിൽ ചോദ്യം ചെയ്യലിലടക്കം ശിവശങ്കർ തന്നെ സഹായിച്ചിരുന്നു എന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ശിവ ശങ്കർ സംസാരിച്ചിരുന്നു എന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കറിന്‍റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ നടത്തിയ പ്രതികരണത്തിനുള്ള മറുപടിയാണിതെന്നും സത്യം പറയുമ്പോൾ വരുന്ന റിയാക്ഷൻ ആണെന്നും സ്വപ്ന പറഞ്ഞു. ശിവ ശങ്കർ തനിക്കെതിരെ നടത്തിയ തെറ്റായ കാര്യങ്ങളിലാണ് ഞാൻ പ്രതികരിച്ചത് എന്ന് സ്വപ്ന പറഞ്ഞു. കുറ്റപത്രത്തെ തനിക്കെതിരെയുള്ള ഒരു ആക്രമണമായി കാണുന്നുവെന്നും തീവ്രവാദിയല്ലാത്ത തന്നെ തീവ്രവാദി വരെയാക്കിയെന്നും സ്വപ്ന പറഞ്ഞു.

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയ കേസിൽ സ്വപ്ന സുരേഷിനെതിരെ ഇന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്നയെ രണ്ടാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ വിനോയ് ജേക്കപ്പാണ് കേസില്‍ ഒന്നാം പ്രതി. പത്ത് പ്രതികളാണ് ആകെ കേസിലുള്ളത്. ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി യിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →