പാലക്കാട് ; മലമ്പുഴ ചേറാട് എലച്ചിമരം കൂര്‍മ്പാച്ചി മലയില്‍ കടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ കരസേനയുടെ കമാന്‍ഡോകള്‍ സ്ഥലത്തെത്തി. ചേറാഡ് സ്വദേശി റഷീദയുടെ മകന്‍ ബാബു(23)ആണ് മലയില്‍ കുടുങ്ങിയത്. ബംഗളൂരുവില്‍ നിന്ന വ്യോമ മാര്‍ഗം ഊട്ടി സുലൂരിലെത്തിയ സംഘം അവിടെനിന്ന് റോഡ് മാര്‍ഗമാണ് മലമ്പുഴയിലേക്ക് തിരിച്ചത്. രാത്രിതന്ന രക്ഷാപ്രവര്‍ത്തനം നടത്താനാണ് ശ്രമം. ചെങ്കുത്തായ മലയില്‍ നിന്ന് വീണ യുവാവ് കഷ്ടിച്ച മൂന്നടി വലുപ്പമുളള മലമടക്കില്‍ കുടുങ്ങിയിരിക്കുകയാണ്. വ്യോമ സേനയുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.കോഴിക്കോട്ടുളള സേനയുടെ പര്‍വതാരോഹണ സംഘത്തിന്‍റെ സേവനവും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട് . മലമുകളില്‍ നിന്ന താഴേക്കിറങ്ങി രക്ഷിക്കാനുളള പദ്ധതികളാണ് ആലോചിക്കുന്നത്. .
റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത എത്തിപ്പെടാനാണ് ് ആദ്യം ശ്രമിച്ചത്. എന്നാല്‍ റോപ്പ് കെട്ടാനുളള വലിയ മരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതോടെ താഴേക്കിറങ്ങാനുളള നീക്കം ഉപേക്ഷിച്ചു. ഇന്നലെ കോസറ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌ടര്‍ എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം മലയുടെ അരികിലേക്ക് എത്താന്‍ കഴിഞ്ഞില്ല. എന്‍ഡി..ആര്‍എഫ് സംഘങ്ങള്‍ മലമുകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചക്ക് ഹെലികോപ്‌ടര്‍ എത്തുന്നതിന് മുമ്പ് യുവാവിന്‍റെ ശബ്‌ദം കേട്ടതായി സംഘം വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ കര,വ്യോമ,നാവിക സേനകളുടെ സഹായം തേടിയിരുന്നു.
ഭക്ഷണവും വെളളവുമില്ലാതെ ഒന്നര ദിവസമായി യുവാവ് കഴിയുകയാണ് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെഡ്രോണ്‍ ഉപയോഗിച്ച ഭക്ഷണവും വെളളവും എത്തിക്കാനുളള ശ്രമം നടത്തിയങ്കിലും പരാജയപ്പെട്ടു.
ബാബുവും രണ്ട് സുഹൃത്തുക്കളും ചെര്‍ന്നാണ് 2022 ഫെബ്രുവരി 8ന് തിങ്കളാഴ്‌ച രാവിലെ മലകയറിയത്. കുത്തനെയുളള മലകയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിവഴിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്‌തു. ഉച്ചയോടെ തിരിച്ചിറങ്ങവെയാണ് കാല്‍ വഴുതി മലയിടക്കില്‍ പെട്ടത്. സ്വയം ഫോണ്‍ ചെയ്‌ത് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി വളളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയയായിരുന്നു. ബാബുതന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. വീഴ്‌ചയില്‍ കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടുുണ്ട്. ചിത്രങ്ങള്‍ പോലീസിനും സുഹൃത്തുക്കള്‍ക്കും അയക്കുകയായിരുന്നു.

