മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) മെഗാലേലം ശനി, ഞായര്‍ ദിവസങ്ങളില്‍. ബംഗളുരുവില്‍ നിശ്ചയിച്ചിരിക്കുന്ന മെഗാലേലം രാവിലെ 11 ന് ആരംഭിക്കും. ലേലം അവസാനിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല.ഐ.പി.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐ. വൃത്തങ്ങളാണ് സമയം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
പുതിയ രണ്ടു ടീമുകളുടേതടക്കം 10 ഫ്രാഞ്ചൈസികള്‍ മെഗാലേലത്തില്‍ സംബന്ധിക്കും. ലഖ്നൗ, അഹമ്മദാബാദ് ടീമുകളാണ് പുതിയ സീസണിലെ പുതുമുഖങ്ങള്‍. പഞ്ചാബ് കിങ്സില്‍നിന്നു റാഞ്ചിയ കെ.എല്‍. രാഹുലാണു ലഖ്നൗ ടീമിനെ നയിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ അഹമ്മദാബാദ് കളത്തിലിറങ്ങും.ആകെ 590 കളിക്കാരാണ് മെഗാ ലേല പൂളിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ജഴ്സിയണിഞ്ഞ 228 താരങ്ങളുണ്ട്. 355 താരങ്ങള്‍ ദേശീയ ടീമില്‍ ഇടംപിടിക്കാത്തവരാണ്. എസ്. ശ്രീശാന്ത് ഉള്‍പ്പെടെ ഒരുപിടി മലയാളി താരങ്ങളും ലേലത്തിനുണ്ട്. ശനിയാഴ്ച മാര്‍ക്വീ താരങ്ങളുടെ ലേലം നടക്കുമെന്നാണു സൂചന.

