കൊച്ചി: കേന്ദ്രത്തിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി ‘എം എ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണ് എന്നദ്ദേഹം പ്രതികരിച്ചു.
ദേശസുരക്ഷ എന്ന ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ എം എ ബേബി, അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയ വണ്ണിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.

