കാമെങ്: അരുണാചല്‍ പ്രദേശിലെ കാമെങില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കാണാതായ ഏഴ് സൈനികര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കാമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച മുതലാണ് കാണാതായത്. അവര്‍ക്കായി സൈന്യം വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുന്നുണ്ട്.
അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി
