വാര്‍ഷിക പ്രസ്താവന സമര്‍പ്പിക്കാത്ത പ്രസിദ്ധീകരണങ്ങള്‍ റദ്ദാക്കും

പി.ആര്‍.ബി ആക്ട് 1867 പ്രകാരം ഫോം-1 ല്‍ ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത നിരവധി പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആനുവല്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നില്ലെന്ന് രജിസ്ടാര്‍ ഫോര്‍ ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ ഡിക്ലറേഷന്‍ റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രസിദ്ധീകരണങ്ങളുടെ വിവരങ്ങള്‍ http://164.100.177.97/WriteReadData/Userfiles/PIB%20Trivandrum/RNI/Thiruananthapuram.pdf എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇപ്പോഴും പ്രസിദ്ധീകരണം നടത്തി വരുന്നവര്‍ വെബ്‌സൈറ്റ് പരിശോധിച്ച് ആനുവല്‍ സ്‌റ്റേറ്റ്‌മെന്റ് RNI യ്ക്ക് ഫയല്‍ ചെയ്ത് ഫെബ്രുവരി 28 ന് മുന്‍പ് ഓഫീസില്‍ വിവരമറിയിക്കണം. അല്ലാത്ത പക്ഷം പി.ആര്‍.ബി ആക്ട് സെക്ഷന്‍ എട്ട് പ്രകാരം പ്രസിദ്ധീകരണങ്ങളുടെ ഡിക്ലറേഷന്‍ ഇനി ഒരു അറിയിപ്പില്ലാതെ റദ്ദാക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →