കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിരിക്കുന്നത്.
ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

