കുറ്റിയാടി : സഹപാഠിയുടെ വീട്ടില്‍ അതിഥിയായെത്തിയ യുവതി ആറുപവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായി. തളിക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി കുറ്റിയാടി ഗവ. സ്‌കൂളില്‍ പഠിച്ച പരിചയത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട ബുഷ്‌റ(40) സഹപാഠിയുടെ വീട്ടിലെത്തിയത്. ക്ലാസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇരുവരും ചാറ്റ് ചെയ്യാറുണ്ടത്രെ. വീട്ടുകാരി അതിഥിക്കായി അടുക്കളയില്‍ ചായ ഉണ്ടാക്കുന്ന സമയം ബുഷ്‌റ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍രെ മാലയും അരപ്പവന്‍ മോതിരവും മോഷ്ടിച്ചെന്നാണ് കേസ്. കൂട്ടുകാരി വന്ന ഓട്ടോയില്‍ തന്നെ തിരിച്ചുപോവുകയും ചെയ്‌തു.
രാത്രിയോടെയാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തൊട്ടില്‍പ്പാലം എസ്‌ഐ സജിയും സംഘവും യുവതിയെയും ഓട്ടോഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും നിഷേധിക്കുകയായിരുന്നു. എന്നാല്‍ തിരിച്ചുപോകുമ്പോള്‍ തളീക്കര ഭാഗത്ത് യുവതി എന്തോ പുറത്തേക്ക് എറിഞ്ഞതായി ഡ്രൈവര്‍ പറഞ്ഞു. ആഭരണം സൂക്ഷിച്ച കവറും പെട്ടിയുമായിരുന്നു അത്. പിന്നീട് തെരച്ചിലില്‍ കണ്ടെത്തി. തുടര്‍ന്ന് യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റിയാടിയിെല ഒരു ബാങ്കില്‍ ആഭരണങ്ങള്‍ പണയം വച്ചതായി അറിയിക്കകുയും ചെയ്‌തു. നാദാപുരം ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് സാഹചര്യത്തില്‍ ജാമ്യത്തില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൊട്ടില്‍പാലം എസ്‌ഐക്കുമുമ്പാകെ ഹാജരാവണം എന്നാണ് വ്യവസ്ഥ

