ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഐഫോണ്‍ നല്‍കി താന്‍ ചതിച്ചെന്ന വാദം തെറ്റാണെന്ന്‌ സ്വപ്‌ന സുരേഷ്‌. യുഎഇ കോണ്‍ഡസുലേറ്റിലെ ഇടപാടുകള്‍ ശിവശങ്കറിന്‌ അറിയാമെന്നും സ്‌പേസ്‌ പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത്‌ അദ്ദേഹമാണെന്നും സ്വപ്‌ന വ്യക്തമാക്കി. ശിവശങ്കറിന്റെ പുസ്‌തകത്തില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന വിധത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത്‌ മോശമാണെന്നും തന്റെ ജീവിതത്തില്‍ സുപ്രധാനമായ ആളാണ്‌ ശിവശങ്കറെന്നും സ്വപ്‌ന പറഞ്ഞു.താന്‍ പുസ്‌തകം വായിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. .

ഇത്രയും വലിയ ഉന്നത ഉദ്യോഗസ്ഥനെ ഐഫോണ്‍ നല്‍കി ചതിതിച്ചുവെന്ന് പറയാനാവുമോ ? സ്വപ്‌ന സുരേഷ്‌ അതിനുമാത്രം വലുപ്പമുളള സെലിബ്രിറ്റി അല്ലല്ലോ .ശിവശങ്കര്‍സാര്‍ ബാക്കിയുളളവര്‍ക്ക്‌ ഒരു വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ .എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്‌. എന്‍റെ എല്ലാക്കാര്യത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ച്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ ജീവിച്ചത്‌. തന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട്‌ പലതവണ യുഎഇ കോണ്‍സുലേറ്റില്‍ ഉണ്ടായ കാര്യങ്ങള്‍ അറിയാം. അതുകൊണ്ട്‌ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പേസ്‌ പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സ്‌പേസ്‌ പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്‌തത്‌ ശിവശങ്കറാണ്‌ തന്റെ കഴിവ്‌ കണ്ടാണ്‌ ജോലി തന്നത്‌. അല്ലാതെ ഡിഗ്രി കണ്ടല്ല. സ്വപ്‌ന പറഞ്ഞു.

താന്‍ ചതിച്ചെന്ന്‌ ശിവശങ്കര്‍ പറയുമെന്ന്‌ കരുതിയിരുന്നില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്‌ത്‌ ആരും ക്ലീന്‍ചിറ്റ്‌ നേടേണ്ടന്നും സ്വപ്‌ന പറഞ്ഞു.താന്‍ മാത്രം നല്ലതെന്ന്‌ വരത്താന്‍ ശ്രമിക്കുന്നത്‌ നല്ലതാണോയെന്നും സ്വപ്‌ന ചോദിച്ചു. തന്നെ ചൂഷണം ചെയ്‌തു. താന്‍ ഇരയാണെന്ന്‌ സ്വപ്‌ന പറഞ്ഞു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്‌ അറിയാമായിരുന്നു.ഒരുപാട്‌ ഗിഫ്‌റ്റ്‌ അ്ദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്‌. അതില്‍ ഒന്നുമാത്രമാണ്‌ ആപ്പിള്‍ഫോണ്‍. ഭര്‍ത്താവ്‌ പോലും തന്നെ കളഞ്ഞിട്ടുപോയി സരിത്തും ഭര്‍ത്താവും ശിവശങ്കര്‍സാറും എല്ലാവരും ചെര്‍ന്ന്‌ തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും സ്വപ്‌ന പറഞ്ഞു.

Share
അഭിപ്രായം എഴുതാം