ഇന്ത്യയില്‍ വ്യാപിക്കുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ന്യൂഡല്‍ഹി: ഇന്ത്യയും ഡെന്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ബിഎ.2വകഭേദമാണു പടരുന്നതെന്നും ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. താരതമ്യേന പുതിയൊരു വകഭേദമായതിനാല്‍ ഒമിക്രോണിന്റെ ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നിലവില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ല. ഇത് വീണ്ടും അണുബാധയ്ക്ക് കാരണമാകുമോയെന്നും ദീര്‍ഘകാല പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്നുമുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.നിലവിലുള്ള പ്രതിരോധ വാക്സിനുകള്‍ക്ക് ഒമിക്രോണ്‍ വകഭേദഗത്തെ പൂര്‍ണമായി ചെറുക്കാനാകില്ല. എന്നാല്‍, രോഗം ഗുരുതരമാകാതെ തടയാനും അതുവഴി ആശുപത്രിപ്രവേശനവും മരണങ്ങളും കുറയ്ക്കാന്‍ വാക്സിനുകള്‍ സഹായകരമാണ്. പ്രായമായവര്‍ക്കും ഗുരുതരരോഗമുള്ളവര്‍ക്കും മികച്ച പ്രതിരോധം നല്‍കാന്‍ വാക്സിനുകള്‍ സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →