കൊച്ചി: ഒന്നരവയസുകാരിക്ക് ട്രെയിനിനുളളില്‍ വച്ച് പാമ്പുകടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് പാമ്പുകടിയേറ്റത്. അണലിയോ സമാനമായ മറ്റേതോ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെയില്‍വേയ്‌ക്ക പരാതി നല്‍കി.
കഴിഞ്ഞ ദിവസം ധന്‍ബാദ് എക്‌സ്‌പ്രസില്‍ വച്ചാണ് സംഭവം. കുടുംബത്തോടൊപ്പം തലശേരിയിലെക്കുളള യാത്രക്കിടയിലാണ് കുട്ടിക്ക കടിയേറ്റത്. ആദ്യം ഏറനാട് എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌തിരുന്ന ഇവര്‍ ട്രെയില്‍ പാളം തെറ്റിയതോടെ ധന്‍ബാദ് എക്‌സ്‌പ്രസില്‍ യാത്ര തുടരുകയായിരുന്നു. ട്രെയിനില്‍ മകള്‍ ഇഷാനി ഓടികളിക്കുകയായിരുന്നു. അതിനിടെ കുട്ടി ഉറുമ്പ് കടിച്ചതായി പറഞ്ഞ് ഓടിയെത്തി. പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ കാലില്‍ കടിച്ചിരിക്കുന്നത് ഉറുമ്പല്ലെന്ന് നഴ്‌സായ അച്ഛന്‍ സുജിത്തിന് ബോധ്യമായി .കുറച്ചുകഴിഞ്ഞ്‌പ്പോഴേക്കും കുഞ്ഞിന്‍റെ കാല്‍ നീരുവച്ചുതുടങ്ങി. തുടര്‍ന്ന് ഇവര്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങി മെഡിക്കല്‍ ട്രസ്‌റ്റ്ആശുപത്രിയില്‍ എത്തുകയായിരുന്നു. കുട്ടിയെ കത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി റെയില്‍വേ ഏരിയാമാനേജര്‍ക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നല്‍കിയതായി സുജിത്ത് അറിയിച്ചു. നാലുദിവസത്തെ ചികിത്സക്കുശേഷം 2022ജനുവരി 31 തിങ്കളാഴ്‌ച കുട്ടി വീട്ടില്‍ തിരിച്ചെത്തി

