ഒരു സീറോ സം, നിരാശ ബജറ്റെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. ബജറ്റ് മധ്യവര്‍ഗ സമൂഹം, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി യാതൊന്നും പറയുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യ അറ്റ് 75-ല്‍ നിന്ന് ഇന്ത്യ അറ്റ് 100-ലേക്കുള്ള പ്രയാണത്തിലേക്കുള്ള കരുത്തുപകരുന്ന ബ്ലുപ്രിന്റാണ് ബജറ്റ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍ ഇത് ഒരു സീറോ സം, നിരാശ ബജറ്റാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യവര്‍ത്തി സമൂഹത്തിനു ആശ്വാസം പകരുന്നു ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ പറഞ്ഞു. ഭാവനാശൂന്യമായ, അപ്രചോദിതമായ, യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണെന്ന് മനീഷ് തിവാരി പറഞ്ഞു. ഇന്ത്യയിലെ ശമ്പളം വാങ്ങുന്നവരും ഇടത്തരക്കാരും മഹാമാരിക്കാലത്ത് മൊത്തത്തിലുള്ള ശമ്പളം വെട്ടിക്കുറയ്ക്കല്‍, നാണയപ്പെരുപ്പം എന്നിവയില്‍ ആശ്വാസം പ്രതീക്ഷിച്ചു. നേരിട്ടുള്ള നികുതി നടപടികളില്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും അവരെ വീണ്ടും നിരാശപ്പെടുത്തി. ഇത് ഇന്ത്യയു-ടെ ശമ്പള വിഭാഗത്തോടും മധ്യവര്‍ഗത്തോടുമുള്ള വഞ്ചനയാണ്” – പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. വജ്രങ്ങളാണ് ഈ സര്‍ക്കാരിന്റെ ഉറ്റ ചങ്ങാതി. കര്‍ഷകര്‍, മധ്യവര്‍ത്തി സമൂഹം, ദിവസ വേതനക്കാര്‍, തൊഴില്‍ രഹിതര്‍ എന്നിവരെ ബജറ്റില്‍ കാണാനേ ഇല്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →