റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു പുതിയ കേസുകൂടി

February 2, 2022 - 10:03 am

കൊച്ചി: മോന്‍സണ്‍ മാവാവുങ്കലിനെതിരെ മറ്റൊരുകേസുകൂടി ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌തു. 86 ലക്ഷം രൂപയുടെ ആഡംബര കാറുകള്‍ തട്ടിയെടുത്തതിനാണ്‌ കേസ്‌. ബംഗളൂരു സ്വദേശിയും മഹാബലേശ്വര്‍ കാര്‍ സര്‍വീസ്‌ സ്റ്റേഷന്‍ ഉടമയുമായ കെ.രാജേഷാണ്‌ പരാതിക്കാരന്‍. ഇതോടെ മോന്‍സണിനെതിരെയുളള കേസുകളുടെ എണ്ണം 14 ആയി .

2019ലാണ്‌ കോടീശ്വരനാണെന്ന്‌ വിശ്വസിപ്പിച്ച്‌ ബംഗളൂരുവിലെത്തിയ മോന്‍സണ്‍ പണം നല്‍കാതെ കാറുകള്‍ കൈവശപ്പെടുത്തിയത്‌. ജയിലിലുളള മോന്‍സണെ ഉടന്‍ അ്‌റസ്‌റ്റ് ചെയ്യും.പോക്‌സോയടക്കം നാലുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. ശേഷിക്കുന്നവയിലും കുറ്റപത്രം ഉടന്‍ നല്‍കും. കലൂരും ചേര്‍ത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ്‌ മോന്‍സണുളളത്‌. ഒരെണ്ണം മാത്രമാണ്‌ കേരള രജിസ്‌ട്രേഷന്‍. കലൂരിലെ വീട്ടിലുണ്ടായിരുന്ന ഏഴുവാഹനങ്ങളില്‍ ഒന്നൊഴികെയെല്ലാം വ്യജ നമ്പരിലായിരുന്നു.

മോന്‍സണിന്‍റെ വീട്ടില്‍ നിന്ന്‌ പിടിച്ചെടുത്തവയില്‍ ബോളിവുഡ്‌താരം കരീന കപൂറിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത പോര്‍ഷെ കാറുമുണ്ടായിരുന്നു. ശ്രീവല്‍സം ഗ്രൂപ്പും മോന്‍സണുമായുണ്ടായ നിയമ തര്‍ക്കത്തെ തുര്‍ന്ന്‌ പോലീസ്‌ പിടിച്ചെടുത്ത 20 ആഡംബര വാഹനങ്ങളിലൊന്നാണ്‌ കരീനയുടെ പേരിലുളളത്‌.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *