ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഈസ്റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ധന്‍ബാദ് പോലിസ് കമ്പനി അധികൃതരുടെ വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലിസ് അറിയിച്ചു.



