ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.തുടര്‍ച്ചയായി നിര്‍മലയുടെ നാലാം ബജറ്റാണിത്. കോവിഡ് പ്രതിസന്ധിക്കിടെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിനെ രാജ്യം ആകാംഷയോടെയാണു നോക്കിക്കാണുന്നത്.
അതിനിടെ, 2021-22 ലെ സാമ്പത്തിക സര്‍വേ ധനമന്ത്രി സഭയില്‍വച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെയാണ് സാമ്പത്തിക സര്‍വേ സഭയില്‍വച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 8- 8.5 ശതമാനം വളര്‍ച്ചാനിരക്കാണ് സര്‍വേ പ്രവചിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 9.2 % വരെയാകുമെന്ന നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍.എസ്.ഒ) കണക്കുമായി താരതമ്യപ്പെടുത്തിയാണു പ്രവചനം.

