ന്യൂഡല്‍ഹി: സമ്പദ്വ്യവസ്ഥ 9.2 ശതമാനം എന്ന നിലയിലേക്കു വളര്‍ച്ച കൈവരിച്ചെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. വളര്‍ച്ചാനിരക്ക് കോവിഡിന് മുമ്പത്തെ നിലയിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം. കഴിഞ്ഞ വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ച. കോവിഡ് രണ്ടാം തരംഗം ആരോഗ്യച്ചെലവ് വര്‍ധിപ്പിച്ചു. എന്നാല്‍, സാമ്പത്തികാഘാതം അത്ര കടുത്തതായിരുന്നില്ലെന്നും സഞ്ജീവ് സന്യാല്‍ ചൂണ്ടിക്കാട്ടുന്നു.ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സേവനമേഖലയെയാണ്. ടൂറിസം, ട്രാവല്‍, ഹോട്ടല്‍ മേഖലകളെ കോവിഡ് 8.5 ശതമാനംവരെ താഴേയ്ക്കു കൊണ്ടുപോയി.കാര്‍ഷികരംഗം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉയര്‍ച്ച കൈവരിച്ചു. വ്യവസായ മേഖല തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോള്‍ കോവിഡിന് മുമ്പത്തെ നിലയെ അപേക്ഷിച്ച് 4.1 ശതമാനം നേട്ടത്തിലാണെന്നും സഞ്ജീവ് സന്യാല്‍ വ്യക്തമാക്കി.



