കാലിഫോര്‍ണിയ ; കോവിഡ്19 രോഗ നിര്‍ണയത്തിന് പുതിയ മാര്‍ഗം കണ്ടെത്തി ശാസ്‌ത്രജഞര്‍. ആളുകള്‍ക്ക് അവരുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന വിദ്യയാണിത്. കാലിഫോണിയ സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഇതിനായി 100 ഡോളര്‍ ചെലവുവരുമെങ്കിലും പരിശോധനക്കാവശ്യമായ സാധനങ്ങളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ പിന്നീടുളള ഓരോ പരിശോധനക്കും 7 ഡോളര്‍വരെ മാത്രമേ ചെലവ് വരികയുളളു.
ചൂടുളള ഒരു പ്ലേറ്റ്, റീആക്ടീവ് സൊലൂഷന്‍ ,സ്‌മാര്‍ട്ട്‌ഫോണ്‍എന്നിങ്ങനെ ലളിതമായ ചില കാര്യങ്ങളാണ് ടെസ്‌റ്റിംഗ് കിറ്റ് തയാറാക്കുന്നതിന് വേണ്ടത്. “ബാക്ടി കൗണ്ട്” എന്ന പേരിലുളള സൗജന്യ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണം. ഫോണിലെ ക്യാമറ പകര്‍ത്തുന്ന ഡാറ്റയില്‍ നിന്ന് കോവിഡ് 19 നെഗറ്റീവ് ആണോ പോസിറ്റീവാണോയെന്ന് കണ്ടെത്തുക ഈ ആപ്ലിക്കേഷനാണ്.
ജാവാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച “അസസ്‌മെന്റ് ഓഫ”എ സ്‌മാട്ട്‌ഫോണ്‍- ബെയ്‌സ്‌ഡ് ലൂപ്പ്-മീഡിയേറ്റഡ് ഐസോ തെര്‍മല്‍ അസേഫോര്‍ ഡിറ്റക്ഷന്‍ ഓഫ് സാര്‍സ് -കോപ്-2 ആന്റ് ഇന്‍ഫ്‌ളുവന്‍സ വൈറസ് “. എന്ന പഠനത്തില്‍ ഉപഭോക്താവിന് സ്വന്തം ഉമിനീര്‍ ടെസ്‌റ്റ്‌കിറ്റില്‍ വച്ച് കോവിഡ് സാന്നിദ്ധ്യം പരിശോധിക്കാമെന്ന് പറയുന്നു.
ഹോട്ട് പ്ലേറ്റില്‍ വെച്ച ഉമിനീരിലേക്ക് റീയാക്ടീവ് സൊലൂഷന്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ നിറം മാരും ഇതിനുശേഷമാണ് ആപ്പുപയോഗിച്ച വൈറസിന്റെ സാന്നിദ്ധ്യം അളക്കുക. ലായനിയുടെ നിറം മാറുന്ന വേഗം, കണക്കാക്കിയാണിത്. സ്‌മാര്‍ട്ട് ലാമ്പ് എന്നാണ് ഈ വിദ്യാക്ക് പേര് നല്‍കിയിരിക്കുന്നത്. കോവിഡിന്റെ 5 പ്രധാന വേരിയന്റുകള്‍ തിരിച്ചറിയാന്‍ ഇതിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരം വിദ്യ ഗവേഷകര്‍ കണ്ടുപിടിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായിട്ടില്ല. ഇനിയും നിരവധി പാരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

