കൊച്ചി ; മുംബൈയില്‍ ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുളള ദിലീപിന്റെ രണ്ടുഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്നെത്തിക്കും. നാല് ഫോണുകള്‍ പരിശോധനക്കയച്ചിട്ടില്ല. 31/01/22 രാവിലെ അഭിഭാഷകര്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. നാലുഫോണുകളില്‍ രണ്ടെണ്ണം സഹോദരന് അനൂപിന്റെയും ഒന്ന് ബന്ധു അപ്പുവിന്റെയുമാണ്. ഈീ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. മുംബൈയിലുളള രണ്ടുഫോണുകള്‍ 30ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും. 31 ന് രാവിലെ 10.15ന് മുമ്പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. ഫോണുകള്‍ എവിടെയാമ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും.
പരിശോധനാ റിപ്പോര്‍ട്ടുമാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതാണ് കേസ്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന ഗൂഡാലോചനാ കേസില്‍ ഫോണുകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്ന പ്രോസിക്യൂഷന് നിലപാടാണ് ദിലീപിന് തിരിച്ചടിയായത്. സര്‍ക്കാരിന്റെ ഫോറന്‍സിക്ക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സ്വാധീനമുണ്ടാകുമെന്നുമായിരുന്നു ദിലീപിന്റെ വാദം .പോലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും കോടതി ദയകാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
2017 ല്‍ ദിലീപ് അടക്കം മൂന്നുപ്രതികള്‍ ഒത്തുകൂടി ഗൂഡാലോചന നടത്തിയെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന് മൊബൈല്‍ഫോണ്‍ കണ്ടുകെട്ടാന്‍ അവകാശമുണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാനുളള അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഫോണുകളെല്ലാം മുംബൈയിലാണെന്നും അത് ഹാജരാക്കാന്‍ ചൊവ്വാഴ്ചവരെ സമയം ആവശ്യമാണെന്നുമുളള വാദങ്ങള്‍ കോടതി തളളി. . ദിലീപടക്കം പ്രതികളുടെ ആറ് മൊബൈല്‍ഫോണുകള്‍ 2022 ജനുവരി 31 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു. പ്രതികളുടെ ജമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

