ചേര്‍ത്തല ; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35 )ആണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.
പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി രൂപ തട്ടിപ്പുനടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മുന്‍ മന്ത്രിയായിരുന്ന വി.എസ് ശിവകുമാറിന്റെ പി.എ വാസുദേവന്‍ നായരുടെ മകളാണ്. ഇന്ദുവെന്നും, ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ഇതിനകം ഇവര്‍ക്കെതിരെ 37 പരാതികളാണ് പോലീസില്‍ ലഭിച്ചിട്ടുളളത്. പണം തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം . സംസ്ഥാനത്തിനകത്താകെ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

