യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍

ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മൂത്തമകള്‍ പദ്‌മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്‌(30) ആണ്‌ മരിച്ചത്‌. ബാംഗളൂരു വസന്ത നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടത്‌. .2022 ജനുവരി 28ന്‌ രാവിലെ 10.30നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം .അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു.

2019ല്‍ ആയിരുന്നു ഡോ.നീരജുമായുളള സൗന്ദര്യയുടെ വിവാഹം സൗന്ദര്യയുടെ 9 മാസം പ്രായമുളള മകന്‍ സമീപമുണ്ടായിരുന്നു. രാവിലെ 8.30ന്‌ ആണ്‌ താന്‍ ജോലിക്കായി പുറത്തുപോയതെന്ന്‌ ഭര്‍ത്താവ്‌ ഡോ. നീരജ്‌ അറിയിച്ചു. വീട്ടിലെ ജോലിക്കാരി എത്തി കിടപ്പുമുറിയുടെ വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന്‌ നീരജിനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്താണ്‌ അകത്തുകയറിയത്‌. പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം നീരജയുടെ സംസ്‌കാരം നടത്തി.

Share
അഭിപ്രായം എഴുതാം