തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സിപിഎം അവകാശപ്പെടുന്നതുപോലെ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമല്ലെന്ന് സിപിഐ നേതൃത്വം. മതിയായ രാഷ്ട്രീയ കൂടിയാലോചനയില്ലാതെ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ തിടുക്കം പൊതു സമൂഹത്തെ ശരിയായ വിധത്തില്‍ ബോധ്യപ്പെടുത്താനായില്ലെന്ന നിലപാടിലാണ് സിപിഐ. ഈ വിയത്തിലുളള തങ്ങളുടെ അതൃപ്‌തി സിപിഐ വ്യക്തമാക്കി.
ഓര്‍ഡിനന്‍സിന് ന്യായീകരണമായി കോടിയേരി ബാലകൃഷ്‌ണന്‍ ഉയര്‍ത്തിയ പുതിയ വാദഗതിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തളളിപ്പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുളള കേന്ദ്ര നീക്കത്തിന് തടയിടാന്‍ കൂടിയാണ് ഓര്‍ഡിനന്‍സെന്നായിരുന്നു കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലെ വാദം .അതിനെ നിയമ ഭേതഗതിയിലാടെയല്ല ജനങ്ങളെ അണിനിരത്തിയാണ് നേരിേണ്ടതെന്ന് കാനം മറുപടി നല്‍കി. കോടിേേയരി ആദ്യം കാനത്തെ ബോധ്യപ്പെടുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
22 വര്‍ഷമായുളള നിയമത്തില്‍ ഭേതഗതി കൊണ്ടുവരുമ്പോള്‍ മുന്നണിയില്‍ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസി. സെക്രട്ടറി കെ. പ്രകാ്‌ശ്‌ബാബു ആരോപിച്ചു. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് മാറ്റംകൊണ്ടുവരുന്നത് രാ്‌ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണ് .എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്‌ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു.
നിയമ സഭ പാസാക്കിയ നിയമത്തില്‍ ഭേതഗതി കൊണ്ടുവരുമ്പോള്‍ അതില്‍ എല്ലാവിഭാഗം എംഎല്‍എ മാര്‍ക്കും അവരുടെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌ത് അഭിപ്രയം പറയാനുളള അവസരമുണ്ടാക്കണമായിരുന്നു. മന്ത്രി സഭയില്‍ പോലും ആവശ്യത്തിന് ചര്‍ച്ച നടക്കാതെ ഭേതഗതി കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു.

