കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌ത് വിട്ടയച്ചു. അഡ്വ. സജിത്തിനെയാണ് ചോദ്യം ചെയ്‌തത്. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞ തായും അഭിഭാഷകന്‍ മൊഴി നല്‍കി. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സാപ്പ് ചാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യസന്‍ എടവനക്കാട് പറഞ്ഞു. ദിലീപടക്കം എല്ലാവരുടെയും ശബ്‌ദം താന്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി അടുപ്പമുളളവരാണ് എല്ലാവരും എന്ന് വ്യാസന്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യസന്‍ തിരിച്ചറിഞ്ഞത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോ ദ്യം ചെയ്യുന്നതിനിടെ ഇന്നലെ സംവിധായകന്‍ റാഫിയെ വിളിച്ചുവരുത്തിയതും ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിരുന്നു. എസ്.പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോഇതിലുളളതെന്നും ആരാഞ്ഞിരുന്നു. ഇതിനുശേഷമാണ് തിരിച്ചറിയാന്‍ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.

