ഇന്ത്യയുടെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു

നവി മുംബൈ: ഇന്ത്യയും ചൈനീസ് തായ്പേയും തമ്മിലുള്ള വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു.ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ എ ഗ്രൂപ്പ് മത്സരത്തിന് ഇറക്കാനുള്ള 13 താരങ്ങള്‍ പോലും ഇന്ത്യക്കുണ്ടായിരുന്നില്ല. കോവിഡ്-19 വൈറസ് ബാധ മൂലം ടീം ഒന്നടങ്കം ഏകാന്ത വാസത്തിലായിരുന്നു. അടുത്ത മത്സരത്തിനും ഇറങ്ങാനാകില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്നു പുറത്താകും. ഇറാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു.

ഇറാനെതിരെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കളി സമനിലയിലായി. അവസാന മത്സരത്തില്‍ ഇന്ത്യ ചൈനയെയാണു നേരിടേണ്ടത്. മത്സരിക്കാനാകില്ലെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചതായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →