കുട്ടമ്പുഴയിൽ ആദിവാസി ബാലൻ പുഴയോരത്ത് മരിച്ച നിലയിൽ

കൊച്ചി: കുട്ടമ്പുഴയിൽ ആദിവാസി ബാലനെ പുഴയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനന്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.

22/01/21 ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പോലീസിന് പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ഏറെനേരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കാനായി പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിന്റെ മൃതദേഹം പുഴയ്ക്ക് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →