റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയിലെ അംഗത്വ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

January 23, 2022 - 8:00 am

തിരുവനന്തപുരം ; സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിന്റെ നിര്‍ദേശ പ്രകാരമാണ്‌ നിയന്ത്രണം. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം 2022 ജനുവരി 24 മുതല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെയാക്കി .അംഗത്വവിതരണം രണ്ടാഴ്‌ചത്തേക്ക താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു.

രണ്ട്‌ വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരിക്കും ലൈബ്രറിയില്‍ പ്രവേശനം ലഭിക്കുക. ലൈബ്രറി വളപ്പില്‍ കൂട്ടം കൂടാന്‍ പാടില്ല. സര്‍ക്കുലേഷന്‍ കൗണ്ടറുകള്‍,അഡ്‌മിഷന്‍ കൗണ്ടറുകള്‍ ,റഫറന്‍സ്‌, പത്രം വായന മുറി എന്നിവിടങ്ങളില്‍ വായനക്കാര്‍ സാമൂഹിക അകലം പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *