മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വിമാനത്താവളത്തിന് സമീപം നീറ്റാണിമ്മലിലാണ് അപകടം. ഫറോക്കില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നാട്ടുകാരും ബസ്ജീവനക്കാരും പോലീസ്ും ചേര്‍ന്നാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല . അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിപിച്ചത്

