ഇടുക്കി: ടെണ്ടര്‍ നോട്ടീസ്

ഇടുക്കി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികളിലേയ്ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ജി എസ് റ്റി രജിസ്‌ട്രേഷന്‍ ഉളളവരില്‍ നിന്നും മുദ്ര വച്ച കവറില്‍ ടെന്‍ണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക-2,90,000 രൂപ. ടെണ്ടര്‍ ഫോമിന്റെ വില – 580 + 18% ജി എസ് റ്റി. നിരത ദ്രവ്യം-2,900 രൂപ. ടെണ്ടര്‍ ഫോമുകള്‍ ജനുവരി 27 വരെ നേരിട്ട് ആഫിസില്‍ പണമടച്ച് കൈപ്പറ്റാം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി 27, പകല്‍ 1 മണി. അന്നേ ദിവസം  3 മണിയ്ക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ ആഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാംപിളുകള്‍ ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെണ്ടറില്‍ പറഞ്ഞിട്ടുളള സ്‌പെസിഫിക്കേഷന്‍ ഉളളതും, പറഞ്ഞിട്ടുളള അളവിലും ടെണ്ടറില്‍ രേഖപ്പെടുത്തിയിട്ടുളള വിലയിലും ആയിരിക്കണം. ടെന്‍ണ്ടറിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ് സമര്‍പ്പിക്കണം. ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ ആഫീസില്‍ എത്തിച്ചു നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 04868 252007, 9497682925 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →