കുടുംബശ്രീ സ്‌നേഹിത പോസ്റ്റര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം ക്യാമ്പെയിന്റെ ഭാഗമായാണ് സ്‌നേഹിതയെക്കുറിച്ച് അറിവ് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് നീതിക്കായി എന്നും എപ്പോഴും നിങ്ങളോടൊപ്പം’ എന്ന പേരില്‍ പോസ്റ്റര്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന് പോസ്റ്റര്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജില്ലയിലെ വിവിധ താലൂക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന മുഴുവന്‍ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍മാര്‍, സ്‌നേഹിത ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനോടകം 100 ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ച് കഴിഞ്ഞു.