വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് ചുമതല. കല്‍പ്പറ്റ നഗരസഭയില്‍ അമ്പലവയല്‍ ആര്‍.ആര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. റസാഖ്, ബത്തേരിയില്‍ വാല്യൂവേഷന്‍ അസിസ്റ്റന്റ് കെ.ജി രേണുകുമാര്‍, മാനന്തവാടിയില്‍ റീ സര്‍വ്വെ അസി. ഡയറ്കടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ക്കാണ് ചുമതല.
വയനാട്: സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
