കോവിഡ്‌ പ്രതിരോധം; ആയുര്‍വേദം സജീവമാവുന്നു

കൊല്ലം: കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വിവിധ പദ്ധതികളുമായി ആയുര്‍വേദം സജീവമാവുന്നു. അപരാചിത ധൂമ ചൂര്‍ണം, ഗുളുച്യാദികഷായ സൂക്ഷ്‌മ ചൂര്‍ണം, ഷഡംഗം കഷായ ചൂര്‍ണം, ദ്രാക്ഷാദി കഷായ ടൂര്‍ണം, വില്വാദി ഗുളിക, സുദര്‍ശനം ഗുളിക എന്നിവ ഉള്‍പ്പെട്ട ആയുര്‍വേദ ഔഷധങ്ങള്‍ക്ക് ആയുര്‍വേദ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ശരീരത്തിലെ ഓക്‌ിസിജന്‍ ലെവല്‍ ക്രമപ്പെടുത്തുന്നതി നും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്‌തമാണെന്നാണ്‌ വിലയിരുത്തല്‍.

മാസ്‌ക്‌ ,സോപ്പ്‌ , സാനിറ്റൈസര്‍ ന്നെിവയുടെ ശരിയായ ഉപയോഗവും, ഇതിനൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്‌താല്‍ കോവിഡ്‌ ഉള്‍പ്പെടയുളള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാം. മരുന്നുകള്‍ കുറച്ച്‌ ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ട, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കാനുളള ഇടപെടല്‍ നടത്തി പ്രതിരോധം ശക്തമാക്കണം

ഭക്ഷണം ചിട്ടപ്പെടുത്തിയും ആയുര്‍വേദ കഷായം ,ചൂര്‍ണം, ഗുളിക എന്നിവയിലൂടെയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാമെന്നും കോവിഡ്‌ ചികിത്സക്കും പ്രതിരോധത്തിനും ആയുര്‍വേദ ആശുപത്രികള്‍ സജ്ജമാണെന്നും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അസുന്താമേരി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →