ശരത്തിനെ കോടീശ്വരനാക്കിയത്‌ ദിലീപ്‌

ആലുവ ; നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 25 ഓളം ടൂറിസ്‌റ്റ് ബസുകളും, ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഇയാള്‍ക്കുണ്ട്‌. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ശരത്‌ ജി നായര്‍ അതിവേഗത്തിലാണ്‌ സമ്പന്നനായത്‌. 22 വര്‍ഷം മുമ്പാണ്‌ ശരത്തിന്റെ കുടുംബം ആലുവയില്‍ എത്തുന്നത്‌.

തോട്ടുമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോള്‍ താമസിക്കുന്നത്‌ തോട്ടുമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മണിമാളികയിലാണ്‌. പിതാവ്‌ വിജയന്‍ ആലുവയിലെ നാന ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്‌ ഇതിന്റെ പേര്‌ സൂര്യ എന്നാക്കി മാറ്റി . കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത ശരത്‌ ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെക്കാലം നാട്ടില്‍ നിന്ന് മാറി നിന്നിരുന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ്‌ തിരികെയെത്തിച്ചത്‌. ഇതിനുശേഷമാണ്‌ സൂര്യ ഹോട്ടലിനൊപ്പം ട്രാവല്‍സ്‌ ആരംഭിക്കുന്നത്‌. ടെമ്പോ ട്രാവലറാണ്‌ ആദ്യം വാങ്ങുന്നത്‌. പിന്നീട്‌ ബസുകള്‍ സ്വന്തമാക്കി.

ചെങ്ങമനാട്‌ സ്വദേശിയായ ദിലീപിന്റെ യു.സി.കോോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായതാണ്‌ ശരതിന്‌ വഴിത്തിരിവായത്‌. ഈ സുഹൃത്താണ്‌ ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്‌. പത്തുവര്‍ഷം മുമ്പ്‌ പുളിഞ്ചോട്‌ കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്‌ഘാടനം ചെയ്‌ത്ത്‌ ദിലീപായിരുന്നു. അതിനുശേഷമാണ്‌ ഊട്ടിയില്‍ ഹോട്ടല്‍ തുറന്നത്‌. ദേശീയ പാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദര്‍ശകരാണ്‌. . ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുളള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ്‌ എത്തിച്ചിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →