ദുബായ്: യു.എ.ഇ. തലസ്ഥാനമായ അബുദബിയില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സ്ഫോടനങ്ങള്‍ക്കു തിരിച്ചടിയായി സൗദി സഖ്യസേന യെമന്‍ തലസ്ഥാനമായ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 മരണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ അബുദബി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റതിനു പിന്നാലെയായിരുന്നു സൗദി സഖ്യസേനയുടെ പ്രത്യാക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് വീടുകള്‍ നാമാവശേഷമായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സനായില്‍ ഹൂതി വിമതരുടെ ആസ്ഥാനത്തിനും താവളങ്ങള്‍ക്കും നേരേയാണ് ആക്രമണം നടത്തിയതെന്നു സൗദി അറേബ്യ അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി സഖ്യസേനയുമായുള്ള സംഘര്‍ഷത്തിനു ദശകങ്ങളുടെ പഴക്കമുണ്ട്. സൗദിയില്‍ ഹൂതികള്‍ നിരവധി തവണ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യു.എ.ഇയില്‍ കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ആക്രമണം ആദ്യത്തേതാണ്. സാധാരണക്കാര്‍ക്കു നേരേയുണ്ടായ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു സൗദി സഖ്യസേനയുടെ ഭാഗമായ യു.എ.ഇ. മുന്നറിയിപ്പ് നല്‍കിയിരുന്നു.
യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 മരണം
