കൊച്ചി : മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളരിക്കാപട്ടണം. സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയ പ്രമേയവുമായി എത്തുന്ന ഈ പുതിയ ചിത്രം ഉടനെ പ്രേക്ഷകരിലേക്ക് എത്തും.
മുൻ മന്ത്രിമാരായ കെ കെ ശൈലജ, വി എസ് സുനിൽകുമാർ എന്നിവർ ആദ്യമായി ആയി വെള്ളിത്തിരയിലേക്കെത്തുന്ന ചിത്രംകൂടിയാണ് വെള്ളരിക്കാപട്ടണം. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണർത്തുന്ന രീതിയിൽ തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്.
ചുരുക്കം അണിയറ പ്രവർത്തകരെ മാത്രം ഏകോപിപ്പിച്ച് ആയിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ഫാമിലി എന്റർടെയിനറായ ഈ ചിത്രം രസകരമായ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയും ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയോടെയുംമാണ് ചിത്രികരിച്ചിരിക്കുന്നത്. മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.പ്രശസ്ത ഗാനരചയിതാവ് കെ ജയകുമാർ രണ്ട് പാട്ടുകളും സംവിധായകൻ മനീഷ് മൂന്ന് പാട്ടുകളും ഈ ചിത്രത്തിന് വേണ്ടി രചിച്ചിരിക്കുന്നു -ഈ ഗാനങ്ങൾ എല്ലാം തന്നെ സംഗീത ആസ്വാദകരുടെ മനം കവർന്നു കഴിഞ്ഞു.
പരാജയങ്ങളെ ജീവിത വിജയങ്ങൾ ആക്കിമാറ്റുന്ന അതിജീവനത്തിന്റെ കഥ പറയുന്ന വെള്ളരിക്കാപട്ടണത്തിൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. അതോടൊപ്പം തന്നെ ചെറുപ്പക്കാരുടെ സ്വതന്ത്രചിന്താഗതിയും സ്വയം കണ്ടെത്തുന്ന പൊതുവഴിയിലൂടെ ജീവിതവിജയം നേടിയെടുക്കുന്ന അനുഭവങ്ങളും കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നു.
വെള്ളായണി ആലപ്പുഴ പത്തനാപുരം പുനലൂർ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാ പട്ടണത്തിലെ ചിത്രീകരണം. ടോണി സജിമോൻ , ജാന്വി ബൈജു , ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ , കൊച്ചുപ്രേമൻ, ജയകുമാർ, ആദർശ് ചിറ്റാർ , ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, സൂരജ് സജീവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .
മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ധനപാൽ, സംഗീതം ശ്രീജിത്ത് ഇടവന, ഗാനരചന കെ ജയകുമാർ മനീഷ് കുറുപ്പ്, സംവിധാന സഹായികൾ വിജിത്ത് വേണുഗോപാൽ പാൽ അഖിൽ ജെ പി , ജ്യോതിഷ് ആരംപുന്ന, മേക്കപ്പ് ഇർഫാൻ ഇമാം, സതീഷ് മേക്കോവര് , സ്റ്റിൽസ് അനീഷ്, കളർലിസ്റ്റ് മഹാദേവൻ സിജി വിഷ്ണു പുളിയറ മഹേഷ് കേശവ് , ടൈറ്റിൽ ഡിസൈൻ സുധീഷ് കരുനാഗപ്പള്ളി, ടെക്ക് സപ്പോർട്ട് ബാലു പരമേശ്വർ, പരസ്യകല കൃഷ്ണപ്രസാദ് കെവി , പി ആർ ഒ പി ആർ സുമേരൻ എന്നിവർ നിർവഹിക്കുന്നു.

