കൊറോണയെ പ്രതിരോധിക്കാന്‍ കഞ്ചാവിന്‌ കഴിവുണ്ടെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌

ഒറിഗോണ്‍ (അമേരിക്ക) : മനുഷ്യ കോശങ്ങളിലേക്ക്‌ കൊറോണ വൈറസ്‌ കടന്നുകൂടുന്നതിനെ പ്രതിരോധിക്കാന്‍ കഴിവുളള രാസ സാന്നിദ്ധ്യങ്ങള്‍ കഞ്ചാവ്‌ ചെടിയിലുണ്ടെന്ന്‌ ഗവേഷണ റിപ്പോര്‍ട്ടുകള്‍. കഞ്ചാവില്‍ കണ്ടെത്തിയ സിബിജിഎ, സിബിഡിഎ എന്നീ രണ്ട്‌ ഘടകങ്ങളാണ്‌ ഇത്തരത്തില്‍ വൈറസിലെ പ്രതിരോധിക്കാന്‍ സഹായിക്കുകയെന്നാണ്‌ കണ്ടെത്തല്‍. അതേസമയം ഈ ഘടകങ്ങള്‍ കഞ്ചാവിലുണ്ടെന്നു കരുതി കഞ്ചാവ്‌ ചുരുട്ടി പുകച്ചാല്‍ പ്രതിരോധശക്തി കൈവരിക്കാന്‍ കഴിയില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ഒറിഗോണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഫാര്‍മസി കോളേജില്‍ നടത്തിയ ഗവേഷണത്തിലാണ്‌ കണ്ടെത്തല്‍. പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന സര്‍വകലാശാലയുടെ പുതിയ ജേണലിലാണ്‌ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

കഞ്ചാവിലെ കാന്ന ബിഗറോളിക്‌ ആസിഡ്‌, കാന്നാ ബീഡിയോളിക്‌ ആസിഡ്‌ എന്നീ ഘടകങ്ങളാണ്‌ കൊറോണാ വൈറസിനെ പ്രതിരോധിക്കുമെന്ന്‌ കണ്ടെത്തിയിട്ടുളളത്‌. വൈറസ്‌ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ ഒരുപരിധിവരെ തടയാന്‍ ഈ രണ്ട്‌ ഘടകങ്ങള്‍ക്കും സാധിക്കുമെന്ന്‌ പഠനം നടത്തിയ ഗവേഷകരായ റിച്ചാര്‍ഡ്‌ വാന്‍ബ്രിമെനും സംഘവും വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →