പാലക്കാട്: പെരുവെമ്പ് കൊലപാതക കേസില്‍ പ്രതി ബഷീറിന്റെ മൊഴി പുറത്തുവന്നു. ചോറക്കോട് കനാല്‍ക്കരയിലിരുന്ന് മദ്യപിച്ചശേഷം ജാന്‍ ബീവിയെ അടിച്ചുവീഴ്‌ത്തി കഴുത്ത് മണ്ണില്‍ അമര്‍ത്തി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. താന്‍ ജാന്‍ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ജാന്‍ ബീവിയുമായി ഒരുമിച്ച് ജീവിക്കാനുളള ആഗ്രഹത്തിലാണ് താന്‍ മതം മാറിയതെന്നും എന്നാല്‍ ജാന്‍ബീവി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് സംശയത്തിന് വഴിവെച്ചുവെന്നും അയ്യപ്പന്‍ എന്ന ബഷീര്‍ പറഞ്ഞു .
ഇത് പരപുരുഷ ബന്ധമെന്ന സംശയത്തിനിടയാക്കിയതായും ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു യുവാവുമായുളള ബന്ധം തെളിഞ്ഞതായും ഇത് ഒഴിവാക്കാന്‍ താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും അയാള്‍ പറഞ്ഞു. 10 വര്‍ഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് കൊലക്ക് കാരണമായത്. കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും ചതിച്ചതിലുളള അരിശം മാത്രമാണെന്നും ബഷീര്‍ പറഞ്ഞു.
ആലത്തൂര്‍ ഡിവൈഎസിപിയുടെ നേതത്വത്തിലാണ് അന്വേഷണം. കൊലക്കുശേഷം ഗോവിന്ദാപുരം ചെക്കപോസ്റ്റ് വഴി അതിര്‍ത്തി കടന്ന ഇയാള്‍ മധുരയില്‍ ഒളിച്ചുതാമസിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.

