തിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്നോ എത്രയെന്നോ വ്യക്തതയില്ലാതെ അധികൃതര്‍. ഇക്കാര്യം അവര്‍ പോലിസിലും വ്യക്തമാക്കി. 2007ന് മുമ്പുളള ഫയലുകളാണെങ്കില്‍ അവ റെക്കാര്‍ഡ് റൂമിലാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍ ഫയലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത് റെക്കാര്‍ഡ് റൂമില്‍ നിന്നല്ല. മരുന്നും ഉപകരണങ്ങളും വാങ്ങുന്നത് ആരോഗ്യ ഡയറക്ടര്ക്കുകീഴിലുളള പര്‍ച്ചേസ് കമ്മറ്റി മേല്‍നോട്ടത്തിലായിരുന്നു. .മരുന്നുവാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്ന നിലയിലാണ ഇതിന് ഗൗരവം ഏറന്നത്. ഇത്തരം ഫയലുകള്‍ ആജീവനാന്തം സൂക്ഷിക്കേണ്ട ആര്‍ഡിഎസ് വിഭാഗത്തില്‍ വരുന്നവയുമാണ്.
ഫയല്‍ നഷ്ടമായതില്‍ ആഭ്യന്തര അന്വേഷണ സംഘം വിപുലമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. ഈ സംഘത്തില്‍ മരുന്നിടപാടിന്റെ ചുമതലയുളള അഡീഷണല്‍ ഡയറക്ടറെക്കൂടി ഉള്‍പ്പെടുത്തുന്നതാണ്. നഷ്ടമായത് മെഡിക്കല്‍ സര്ഡവീസസ് കോര്പ്പറേഷന് രൂപവല്‍ക്കരണത്തിന് മുമ്പുളള ഫയല്‍ ആണെന്നാണ് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഫയല്‍ കാണാതായ വിവരം നേരത്തേതന്നെ സര്‍ക്കാരിനെ അനൗദ്യോഗികമായി അറിയിച്ചെങ്കിലും വിദഗ്ധ അ്ന്വേഷണം ഒന്നും ഉണ്ടായില്ല.
മരുന്നുവാങ്ങല്‍ നേരത്തെയും വിവാദങ്ങള്ള്ക്ക വഴിവെച്ചിട്ടുണ്ട്. സെന്ട്രല്പര്ച്ചേസ് കമ്മറ്റി മേല്‍നോട്ടത്തില്‍ നടന്ന മരുന്ന് ഇടപാടുകള്‍ക്കെതിരെ ആരോപണമുയര്‍ന്നതോടെയാണ് 2007ല്‍ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് രൂപീകരിച്ചത്.എ.കെആന്റണി സര്‍ക്കാരിന്റെ കാലത്ത് പേവിഷത്തിനെതിരായ മരുന്നും ശസ്ത്രക്രിയാനൂലും വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട ആരോപണം ആരോഗ്യ വകുപ്പിനെ പിടിച്ചുകുലുക്കിയിരുന്നു. പികെ ശ്രീമതി മന്ത്രി ആയിരിക്കെയാണ് മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തമിഴ്നാട് മാതൃകയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് രൂപം നല്‍കുന്നത്. തുടക്കം മുതലേ കരാര്‍ ജീവനക്കാരെ നിയോഗിച്ചാണ് കോര്പ്പറേഷന് പ്രവര്‍ത്തിച്ചിരുന്നത്.

