കൊച്ചി : ആലുവയില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ചാടി ആത്മഹത്യചെയത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. 2021 ഡിസംബര്‍ 22നാണ് പെണ്‍കുട്ടിയെ പുഴയില്‍ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ആലങ്ങാട് പോലീസ് ആദ്യം കേസ് അന്വേഷിക്കുകയും പിന്നീട് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറുകയും ആയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ 17 കാരനായ സുഹൃത്ത് ലൈംഗികചൂഷണത്തിന് വിധേയയാക്കിയതായി കണ്ടെത്തിയത്. ഇതോടെ പോക്‌സോകേസ് ചുമത്തി 17കാരനെ കസ്‌റ്രഡിയിലെടുത്ത് ജുവനൈല്‍ ജസറ്റീസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കുകയും ചെയ്‌തു

