പാര്‍ലമെന്റിലെ 402 ജീവനക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌. 402 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുളളത്‌. ബജറ്റ്‌ സമ്മേളനം നടക്കാനിരിക്കെയുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്‌ ജീവനക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

പാര്‍ലമെന്റില്‍ ആകെ 1409 ജീവനക്കാരാണുളളത്‌.2022 ജനുവരി 4 മുതല്‍ 8 വരെയുളള സമയത്ത്‌ ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക്‌ വിധേയമാക്കുകയും ജമിതക ശ്രേണീകരണത്തിന്‌ അയക്കുകയും ചെയ്‌തിരുന്നു. ഇതില്‍ ലോക്‌സഭയിലെ 200 ജീവനക്കാര്‍ക്കും രാജ്യസഭയിലെ 69 ജീവനക്കാര്‍ക്കും മറ്റുവിഭാഗങ്ങളില്‍ പെട്ട്‌ 133 പേര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പാല്‍മെന്റിന് പു റത്തുവച്ച് കോവിഡ്‌ പരിശോധന നടത്തിയ ജീവനക്കാരെ ഇതില്‍ഉള്‍പ്പെടുത്തിയിട്ടില്ല.

നാനൂറിലേറെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കോവിഡ്‌ ബാധിതരുമായി സമ്പര്‍ക്കമുണ്ടായ ജീവനക്കാരെ ഹോം ഐസൊലേഷനിലാക്കുകും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →