ജൂനിയര്‍ ബാസ്‌കറ്റ്: കേരളം ക്വാര്‍ട്ടറില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലെവല്‍ വണ്‍ എ ഗ്രൂപ്പ് മത്സരത്തില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചതോടെയാണു കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 85-67. പ്രണവ് പ്രിന്‍സ് 20 പോയിന്റും ദീപക് എസ്. വെട്ടത്ത് 16 പോയിന്റുമായും തിളങ്ങി. മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കര്‍ണാടകയെ 86-68 നു തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ തമിഴ്നാടിനോടു തോറ്റ കേരളം നിലവിലെ ചാമ്പ്യന്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണു തിരിച്ചുവന്നത്. ഉത്തര്‍പ്രദേശിനെയാണ് അവര്‍ ക്വാര്‍ട്ടറില്‍ നേരിടുക. തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവരും കേരളത്തിനൊപ്പം ക്വാര്‍ട്ടറിലെത്തി. വനിതാ വിഭാഗത്തില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ കളിക്കും. എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ മധ്യപ്രദേശിനോട് 60-58 എന്ന സ്‌കോറിനു തോറ്റു. മറ്റു മത്സരങ്ങളില്‍ പഞ്ചാബ് 58-57 എന്ന സ്‌കോറിനു രാജസ്ഥാനെയും തമിഴ്നാട് 85-83 നു ഛത്തീസ്ഗഡിനെയും മഹാരാഷ്ട്ര 64-32 നു ഹരിയാനയെയും തോല്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →