കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

പാലക്കാട്: കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേരളത്തിന്റെ നിലവിലുളള അവസ്ഥകൾ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ശോഭ സുരേന്ദ്രൻ.

കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും മുഴുവൻ ജനങ്ങൾക്കും ലഭ്യമാകേണ്ട വിദഗ്ധ ചികിത്സയിലും സർക്കാരാശുപത്രികളിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉൾപ്പെടെ സുരക്ഷയിലും സർക്കാർ ഒരു വലിയ പരാജയമാണെന്നും അവർ പറഞ്ഞു. ഈ സത്യം മനസ്സിൽ വച്ചുകൊണ്ടായിരിക്കണം അമേരിക്കയിലേക്കുളള ഈ യാത്രയെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു.

എന്താണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥ? കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളേക്കുറിച്ച് ഉയർന്നുവന്ന പരാതികൾ നിരവധിയാണെന്നും ശോഭ പറഞ്ഞു. ഈ സ്ഥിതിയിൽ മുന്നോട്ടു പോകാൻ പറ്റില്ല. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയിൽ, പ്രത്യേകിച്ചും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്രമായ അന്വേഷണത്തിന് തീരുമാനമെടുക്കണമെന്നും അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →